07 June, 2022 03:36:47 PM


ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച യുവാവ് അറസ്റ്റില്‍



തൃശ്ശൂർ: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട  പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച യുവാവിനെ  തൃശ്ശൂർ വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം ചങ്ങനാശ്ശേരി സ്വദേശി  അഖിലിനെയാണ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. കോട്ടയത്ത് നിന്നുമാണ് പ്രതിയെ പിടികൂടിയത്. ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പ്രതി ഇക്കഴിഞ്ഞ രണ്ടാം തിയ്യതിയാണ് തട്ടിക്കൊണ്ടുപോയി മർദ്ദിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ  റിമാൻറ് ചെയ്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K