05 June, 2022 05:22:41 AM


പോസ്റ്റോഫീസ് ജീവനക്കാരൻ ജോലിക്കിടെ വാഹനാപകടത്തിൽ മരിച്ചു



കൊച്ചി : രാമമംഗലം സബ് പോസ്റ്റോഫീസ് ജീവനക്കാരൻ ജോലിക്കിടെ വാഹനാപകടത്തിൽ മരിച്ചു. രാമമംഗലം കൊച്ചുപാലയ്ക്കൽ കെ.എ.കൃഷ്ണൻ (കുട്ടൻ - 64) ആണ് മരിച്ചത്. രാമമംഗലം പോസ്റ്റ് ഓഫീസിൽ നിന്നും തപാൽ ഉരുപ്പടികൾ പാമ്പാക്കുട പോസ്റ്റ് ഓഫീസിലെത്തിച്ച ശേഷം മടങ്ങുകയായിരുന്ന കൃഷ്ണന്റെ സ്കൂട്ടറും എതിരെ വന്ന ജീപ്പും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു . ഇന്നലെ ഉച്ചകഴിഞ്ഞ് 3.30 ടെ പാമ്പാക്കുട രാമമംഗലം റോഡിൽ ചിറക്കടവ് ജങ്ഷനിലാണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരുക്കേറ്റ കൃഷ്ണൻ അപകട സ്ഥലത്ത് വച്ച് തന്നെ മരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1 ന് വീട്ടുവളപ്പിൽ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K