04 June, 2022 11:37:31 PM


വടക്കഞ്ചേരിയിൽ കണ്ടയ്നർ ലോറി ടോറസ് ലോറിക്ക് പിന്നിലിടിച്ച് ഡ്രൈവർക്ക് പരിക്ക്



വടക്കഞ്ചേരി : ദേശീയ പാതയിൽ വടക്കഞ്ചേരി ഡയാന ഹോട്ടലിന്റെ മുൻവശത്തെ മേൽപാലത്തിൽ കണ്ടയ്നർ ലോറി ടോറസ് ലോറിക്ക് പിന്നിലിടിച്ച് ഉത്തർപ്രദേശ് സ്വദേശിയായ ഡ്രൈവർക്ക് പരുക്ക്. ഇയാളെ  സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശ്ശൂർ ദിശയിൽ നിന്നും പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പറിന്  പുറകിൽ കണ്ടെയ്നർ ലോറി ഇടിക്കുകയായിരുന്നു. ശനിയാഴ്ച രാത്രി 9 മണിയോടെയാണ് അപകടം നടന്നത്. അപകടത്തെ തുടർന്ന് അര മണിക്കൂർ ഗതാഗത തടസമുണ്ടായി.



Share this News Now:
  • Mail
Like(s): 2.6K