02 June, 2022 08:42:33 PM


വടക്കഞ്ചേരി കമ്മ്യൂണിറ്റി കോളേജിൽ സി.പി.പി.എം കോഴ്സ് പ്രവേശനം: അപേക്ഷ ഇപ്പോൾ


പാലക്കാട്: പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ വടക്കഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. കമ്മ്യൂണിറ്റി കോളേജില്‍ ആരംഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ പ്രിസിഷന്‍ മെഷിനിസ്റ്റ് (സി.പി.പി.എം) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. 40 സീറ്റുകളാണുള്ളത്. യോഗ്യത എസ്.എസ്.എല്‍.സി, പ്ലസ് ടു. അപേക്ഷകര്‍ 2022 ജൂണ്‍ ഒന്നിന് 17 വയസ്സ് പൂര്‍ത്തിയാവണം. 23 വയസ്സ് കവിയരുത്. ആകെ സീറ്റുകളില്‍ 80% പട്ടികജാതിക്കാര്‍ക്കും, 10% സീറ്റുകള്‍ പട്ടികവര്‍ഗക്കാര്‍ക്കും, 10% സീറ്റുകള്‍ ഇതര വര്‍ഗ്ഗക്കാര്‍ക്കുമായി സംവരണം ലഭിക്കും. അപേക്ഷാഫോറവും പ്രോസ്‌പെക്ടസും ജില്ലാ പട്ടികജാതി വികസന ഓഫീസിലും വടക്കാഞ്ചേരി കമ്മ്യൂണിറ്റി കോളേജിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ജൂണ്‍ ഒമ്പതിന് വൈകിട്ട് അഞ്ചിനകം വടക്കാഞ്ചേരി കമ്മ്യൂണിറ്റി കോളേജില്‍ നല്‍കണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04922 256424, 9747172107, 9995526395



Share this News Now:
  • Google+
Like(s): 2.6K