02 June, 2022 08:00:14 AM


വാഴയില ഇരട്ടക്കൊലപാതക കേസിലെ പ്രതി വെട്ടേറ്റ് മരിച്ചു; ഒരാൾ ആശുപത്രിയിൽ



തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊലക്കേസ് പ്രതി വെട്ടേറ്റ് മരിച്ചു. വാഴയില സ്വദേശി മണിച്ചനാണ് കൊല്ലപ്പെട്ടത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന തിരുമല സ്വദേശി ഹരികുമാറിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ലോഡ്ജില്‍വച്ചാണ് ഇരുവര്‍ക്കും വെട്ടേറ്റത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പുലര്‍ച്ചെയോടെയായിരുന്നു മണിച്ചന്റെ മരണം. 

2011ലെ വാഴയില ഇരട്ടക്കൊലപാതക കേസിലെ പ്രതിയാണ് ഇയാള്‍. രണ്ട് ദിവസം മുന്‍പാണ് മണിച്ചനും ഹരികുമാറും ലോഡ്ജില്‍ മുറിയെടുത്തത്. ഇന്നലെ ഇവരുടെ രണ്ട് സുഹൃത്തുക്കള്‍ കൂടി ഇവിടെത്തിയിരുന്നു. നാല് പേര്‍ ചേര്‍ന്ന് മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.


Share this News Now:
  • Mail
Like(s): 4.8K