31 May, 2022 03:11:38 PM


ഹ​ണി ട്രാ​പ്പി​ലൂ​ടെ വി​ളി​ച്ചു​വ​രു​ത്തി പ​ണ​വും മറ്റും ക​വ​രു​ന്ന സം​ഘത്തിലെ രണ്ട് പേര്‍ പി​ടി​യില്‍



കോഴിക്കോട്: സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ അ​ക്കൗ​ണ്ടു​ക​ള്‍ നി​ര്‍​മി​ച്ച്‌ ഹ​ണി ട്രാ​പ്പി​ലൂ​ടെ സൗ​ക​ര്യ​പ്ര​ദ​മാ​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി പ​ണ​വും മൊ​ബൈ​ല്‍ ഫോ​ണും ക​വ​രു​ന്ന സം​ഘം പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​സ​മീ​പം ആ​നി​ഹാ​ള്‍ റോ​ഡി​ല്‍ കാ​സ​ര്‍​കോ​ട് സ്വ​ദേ​ശി​യു​ടെ പ​ണ​വും മൊ​ബൈ​ല്‍ ഫോ​ണും ക​വ​ര്‍​ന്ന അ​രീ​ക്കാ​ട് പു​ഴ​ക്ക​ല്‍ വീ​ട്ടി​ല്‍ അ​നീ​ഷ പി., ​ന​ല്ല​ളം ഹ​സ്സ​ന്‍​ഭാ​യ് വി​ല്ല​യി​ല്‍ ഷം​ജാ​ദ് പി.​എം എ​ന്നി​വ​രാ​ണ് ടൗ​ണ്‍ പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ഇ​ന്‍​സ്റ്റ​ഗ്രാം വ​ഴി പ​രി​ച​യ​പ്പെ​ട്ട കാ​സ​ര്‍​കോ​ട് ച​ന്ദ്ര​ഗി​രി സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ, യു​വ​തി​യെ​ക്കാ​ണാ​ന്‍ എ​ന്ന വ്യാ​ജേ​ന വി​ളി​ച്ചു​വ​രു​ത്തു​ക​യാ​യി​രു​ന്നു. കോ​ഴി​ക്കോ​ട്ടെ​ത്തി​യ യു​വാ​വി​നെ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്തു​കൊ​ണ്ടു​പോ​യി മ​ര്‍​ദി​ച്ച്‌ ക​വ​ര്‍​ച്ച ന​ട​ത്തു​ക​യാ​യി​രു​ന്നു. ടൗ​ണ്‍ പൊ​ലീ​സ് സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രാ​യ ജ​യ​ശ്രീ എ​സ്, അ​നി​ല്‍​കു​മാ​ര്‍, സീ​നി​യ​ര്‍ സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍​മാ​രാ​യ വി​ജേ​ഷ്, ജി​തേ​ന്ദ്ര​ന്‍, സു​ജ​ന എ​ന്നി​വ​രാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K