28 May, 2022 09:53:46 AM


'അതിജീവിത സൂക്ഷിച്ചോളൂ! മകൾ ആണെന്നാണ് വി.ഡി.സതീശൻ പറയുന്നത്' - പി.സി.ജോർജ്



കോട്ടയം: പ്രതിപക്ഷനേതാവ് വി ഡി സതീശനെതിരെ പ്രതികരണവുമായി പി സി ജോർജ്. അതിജീവിത മകളാണ് എന്നാണ് വിഡി സതീശൻ പറയുന്നത്. പക്ഷേ അതിജീവിത സൂക്ഷിക്കുന്നത് നല്ലതാണ്. സതീശനെ കുറിച്ച് കൂടുതൽ ഒന്നും പറയാനില്ല എന്നുപറഞ്ഞ് ജോർജ് ആ വിഷയം അവസാനിപ്പിച്ചു.

പി സി ജോർജിനെ അറസ്റ്റ് ചെയ്യാത്തതിൽ സർക്കാറിനെതിരെ ഏറ്റവും കൂടുതൽ വിമർശനമുന്നയിച്ചത് വിഡി സതീശൻ ആയിരുന്നു. ജോർജിനെ അറസ്റ്റ് ചെയ്യാൻ സംസ്ഥാന സർക്കാരിന് താല്പര്യമില്ല എന്നായിരുന്നു പ്രധാനമായും വിഡി സതീശൻ ഉന്നയിച്ച വിമർശനം. സർക്കാർ വേണ്ട നിലയിൽ കേസിനെ പരിഗണിക്കാത്തതുകൊണ്ടാണ് കോടതിയിൽനിന്നും ജാമ്യം കിട്ടിയത് എന്നും വിഡി സതീശൻ ആരോപിച്ചിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K