26 May, 2022 02:35:35 PM


കോട്ടയത്തിനു സമീപം റെയിൽവേ ട്രാക്കിൽ സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ച നിലയിൽ



കോട്ടയം: ചാന്നാനിക്കാടിന് സമീപം റെയിൽവേ ട്രാക്കിൽ സെക്യൂരിറ്റി ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ട്രെയിനിൽ നിന്ന് വീണ് മരിച്ചതെന്ന് സംശയം. അങ്കമാലി അപ്പോളോ ടയേഴ്സ് ജീവനക്കാരനും ഇടുക്കി തൂക്കുപാലം കല്ലാർ ബ്ളോക്ക് നമ്പർ 433 ൽ സദാശിവൻ പിള്ളയുടെ മകനുമായ എ സി അജികുമാറി (43) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇപ്പോള്‍ അടൂരിൽ വാടകയ്ക്ക് താമസിക്കുകയാണ്.


വ്യാഴാഴ്ച പുലർച്ചെയാണ് ഇദേഹത്തിന്റെ മൃതദേഹം റെയിൽവേ ട്രാക്കിന് സമീപം കണ്ടെത്തിയത്. തുടർന്ന് സ്ഥലത്ത് എത്തിയ പൊലീസ് സംഘം പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കി.  മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. വ്യാഴാഴ്ച അർദ്ധരാത്രിയ്ക്ക് ശേഷം കടന്ന് പോയ ട്രെയിനിൽ നിന്നാണ് ഇദേഹം വീണതെന്നാണ് സംശയിക്കുന്നത്. ജോലി സ്ഥലത്തേയ്ക്ക് പോകുന്നതിനായി ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ ബാത് റും ആണെന്ന് കരുതി ഡോർ തുറന്നപ്പോൾ പുറത്തേയ്ക്ക് വീണതാവാമെന്നും സംശയിക്കുന്നു.



Share this News Now:
  • Google+
Like(s): 5.4K