26 May, 2022 11:35:56 AM


മെക്കാനിക്കിന്‍റെ വേഷത്തിലെത്തി കെഎസ്ആർടിസി ബസ് മോഷ്ടിച്ചു; സിനിമാ സ്റ്റൈലില്‍ പിടികൂടി



ആലുവ : കെഎസ്ആർടിസി ബസ് മോഷണം പോയി. മണിക്കൂറുകൾക്കുള്ളിൽ സിനിമാസ്റ്റൈലില്‍ മോഷ്ടാവിനെ ബസ് സഹിതം ഓടിച്ചിട്ട് പിടിച്ചു. ഉച്ചക്ക് ആലുവ  കോഴിക്കോട് സർവീസ് നടത്തേണ്ട ഫാസ്റ്റ് പാസഞ്ചർ ബസാണ് ആലുവയില്‍ നിന്നും മോഷണം പോയത്. രാവിലെ 8.10 നാണ് മോഷണം പോയത് വ്യക്തമായത്. മെക്കാനിക്കിൻ്റെ വേഷം ധരിച്ചയാളാണ് ബസുമായി കടന്നത്. 

എറണാകുളം നോർത്ത് പോലീസാണ് ബസ് പിടികൂടിയത്. ബസ് മോഷ്ടിച്ചയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. അപരിചിതനായ ആൾ രാവിലെ ബസ് പുറത്തേക്ക് കൊണ്ടുപോകുന്നത് കണ്ട് സംശയം തോന്നിയ സെക്യൂരിറ്റി ജീവനക്കാരനാണ് മോഷണം മനസിലാക്കി മറ്റുള്ളവരെ വിവരം അറിയിച്ചത്.

തുടർന്ന് ജീവനക്കാര്‍ ബസിനെ പിന്തുടര്‍ന്നു. എന്നാല്‍ മോഷ്ടാവ് ഇത് മനസിലാക്കി ബസ് അതിവേഗത്തില്‍ ഓടിച്ച് രക്ഷപെടാൻ ശ്രമിച്ചു. ഇതിനിടെ ബസ് നിരവധി വാഹനങ്ങളില്‍ തട്ടി ചെറിയ ചില അപകടങ്ങളുണ്ടായി. പിന്നീട് പൊലീസ് കണ്ടട്രോള്‍ റൂമുകള്‍ ഏകോപിപ്പിച്ച് ബസിന്റെ ലൊക്കേഷന്‍ മനസിലാക്കിയാണ് കലൂരില്‍ വച്ച് നോര്‍ത്ത് പൊലീസ് മോഷ്ടാവിനെ കുടുക്കിയത്. പൊലീസ് ഇയാളെ ചോദ്യം ചെയ്യുകയാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K