25 May, 2022 06:48:46 PM


കോഴഞ്ചേരി നാരങ്ങാനത്ത് പന്നി ഇടിച്ച് ലോട്ടറിക്കാരനായ സ്കൂട്ടർ യാത്രികന് പരുക്ക്



കോഴഞ്ചേരി: നാരങ്ങാനത്ത് ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിൽ പന്നി വന്നിടിച്ച് സ്കൂട്ടർ യാത്രക്കാരന് പരുക്കേറ്റു. നാരങ്ങാനം മഠത്തുംപടി കീഴേത്ത് എ.കെ.രാജീവ് കുമാറിനാണ് (അജയൻ) പന്നിയുടെ ആക്രമണത്തിൽ പരുക്കേറ്റത്. ലോട്ടറി കച്ചവടക്കാരനായ രാജീവ് രാത്രി ഒൻപതരയോടെ വീട്ടിലേക്ക് മടങ്ങുമ്പോൾ ചന്തുരത്തിൽ ജംഗ്ഷന് സമീപമുള്ള റബ്ബർ തോട്ടത്തിൽ നിന്നും വാഹനത്തിന് നേരെ പഞ്ഞെത്തി ഇടിക്കുകയായിരുന്നു. ശരീരമാസകലം പരുക്കേറ്റ ഇയാളെ കോഴഞ്ചേരി ജില്ലാ ആശുപതിയിൽ എത്തിച്ച് ചികിത്സ നൽകി.നാരങ്ങാനത്തും പരിസര പ്രദേശങ്ങളിലും പന്നി ശല്യം വീണ്ടും രൂക്ഷമായിരിക്കുകയാണ്. വ്യാപകമായി കൃഷി നാശവും സംഭവിക്കുന്നതിനാൽ പലരും കൃഷി ഉപേക്ഷിക്കുകയാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K