25 May, 2022 06:45:04 PM


പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗർഭണിയാക്കിയ 20 കാരൻ പിടിയിൽ



കൊടുങ്ങല്ലൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗർഭണിയാക്കിയ കേസിൽ 20 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂർ കൂളിമുട്ടം നെടുംപറമ്പ് താണി പറമ്പിൽ വീട്ടിൽ അബ്ദുള്ള മകൻ യുണിൻ (20) നെയാണ് കൊടുങ്ങല്ലൂർ പോലീസ് പോക്സോ ചുമത്തി അറസ്റ്റ്  ചെയ്തത്. പ്ലസ് ടു പഠനം പൂർത്തിയായി നിൽക്കുന്നതിനിടയിലാണ് പെൺകുട്ടി സോഷ്യൽ മീഡിയ വഴി യുവാവിനെ പരിചയപ്പെട്ടത്. 


പെൺകുട്ടി ഗർഭിണിയായ വിവരം കുടുംബാംഗങ്ങളെ അറിയിക്കാതെ മറിച്ചു വെച്ച് അലസിപ്പിച്ചു കളയാനും  ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. അച്ഛനില്ലാത്ത പെൺകുട്ടി അവസാനം അമ്മയോട്  പറഞ്ഞാണ് ബന്ധുക്കൾ വിവരം അറിഞ്ഞത്. അമ്മയുടെ പരാതിയെ തുടർന്ന് കൊടുങ്ങല്ലൂർ പോലീസ് നടത്തിയ അന്വേഷCത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു.



Share this News Now:
  • Google+
Like(s): 5.4K