24 May, 2022 08:34:13 PM


'ഒരു കൈ നോക്കാം': പഞ്ചഗുസ്‌തി മത്സരം നടത്തി കോട്ടയത്തെ പോലീസുകാർ



കോട്ടയം: കേരളാ പോലീസ് അസോസിയേഷന്‍ കോട്ടയം 36-ാമത് ജില്ലാ സമ്മേളത്തോടനുബന്ധിച്ച് ഇന്ന് നടന്ന പഞ്ചഗുസ്‌തി മത്സരം ജില്ലാ പോലീസ് മേധാവി ഡി. ശില്പ ഉദ്ഘാടനം ചെയ്തു. മത്സരത്തിൽ പുരുഷ വിഭാഗത്തില്‍ കോട്ടയം ജില്ലാ സ്പെഷ്യൽ ബ്രാഞ്ചിലെ  ജിഎസ് ഐ അജിത്ത് എസ്, കോട്ടയം ഡി എച്ച് ക്യുവിലെ സിവില്‍ പോലീസ് ഓഫീസര്‍ വിനേഷ് കെയു എന്നിവര്‍ ഒന്നും രണ്ടും സ്ഥാനം നേടി. വനിതാ വിഭാഗത്തില്‍ കുമരകം പോലീസ് സ്റ്റേഷനിലെ റെജിമോള്‍, വനിതാ സെല്ലിലെ ബിന്ദു എം എന്നിവര്‍ ഒന്നും രണ്ടും സ്ഥാനം നേടി. അഡീഷണൽ പോലീസ് സൂപ്രണ്ട് എസ്. സുരേഷ് കുമാർ സന്നിഹിതനായിരുന്നു.




Share this News Now:
  • Google+
Like(s): 4.8K