24 May, 2022 11:11:11 AM


പാമ്പിനെ കണ്ട് വെട്ടിച്ച കാർ സ്കൂട്ടറില്‍ ഇടിച്ച് രണ്ട് പേര്‍ മരിച്ചു; സംഭവം പാലക്കാട്



പാലക്കാട്: മുതലമട മീങ്കരയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. പാമ്പിനെ കണ്ട് കാർ  വെട്ടിച്ചപ്പോൾ എതിരെ വന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. സ്കൂട്ടർ യാത്രക്കാരായ തൊടുപുഴ മണക്കാട് സ്വദേശി വിജയകുമാർ (49), മുതലമട പാപ്പാൻചള്ള സ്വദേശി കെ.ദിവാകരൻ (46) എന്നിവരാണ് മരിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K