23 May, 2022 11:49:06 PM


പൊൻകുന്നത്ത് വൻ അഗ്നിബാധ: രണ്ട് കടകൾ പൂർണമായും കത്തിനശിച്ചു


പൊൻകുന്നം: പൊൻകുന്നത്ത് തീപിടുത്തം. കെ.വി.എം.എസ് ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന സ്പെയർസ് , ഏയ്ഞ്ചൽ സ്റ്റാർ ഓട്ടോ ഓട്ടോ പാർട്സ് എന്നീ കടകൾക്കാണ് തീ പിടിച്ചത്. രണ്ട് കടകളും പൂർണമായും കത്തിനശിച്ചു. ആളപായമില്ല. ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. ഇന്ന് രാത്രി 7 .30 ഓടെയാണ് സംഭവം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K