21 May, 2022 09:45:36 PM


പയ്യപ്പാടി അപ്ലൈഡ് സയൻസ് കോളേജിൽ അസിസ്റ്റന്‍റ് പ്രൊഫസർ നിയമനം



കോട്ടയം: പയ്യപ്പാടി അപ്ലൈഡ് സയൻസ് കോളേജിൽ കമ്പ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ്, കോമേഴ്സ്, ഇംഗ്ലീഷ് വിഷയങ്ങളിൽ അസിസ്റ്റൻറ് പ്രൊഫസർമാരെ നിയമിക്കുന്നു.  തസ്തിക,  യോഗ്യത, അഭിമുഖം / എഴുത്തു പരീക്ഷയുടെ തീയതി, സമയം  എന്നിവയുടെ വിവരം ചുവടെ.

അസിസ്റ്റന്‍റ് പ്രൊഫസർ കമ്പ്യൂട്ടർ സയൻസ് - എംടെക്/എം.എസ്. സി / എം.സി.എ (കുറഞ്ഞത് 55 ശതമാനം മാർക്ക് ), മെയ് 25 രാവിലെ 9.30 
അസിസ്റ്റന്‍റ് പ്രൊഫസർ മാത്തമാറ്റിക്സ് - എം.എസ്. സി (കുറഞ്ഞത് 55 ശതമാനം മാർക്ക് ), മെയ് 24 രാവിലെ 9.30, 
അസിസ്റ്റന്‍റ് പ്രൊഫസർ കോമേഴ്സ്, എം.കോം (കുറഞ്ഞത് 55 ശതമാനം മാർക്ക് ), മെയ് 25 രാവിലെ 10 മണി,
അസിസ്റ്റന്‍റ് പ്രൊഫസർ ഇംഗ്ലീഷ് ( പാർടൈം) , എം.എ ( കുറഞ്ഞത് 55 ശതമാനം മാർക്ക് ), മെയ് 26 രാവിലെ 9.30

യോഗ്യതയും വയസും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും  രണ്ട് പകർപ്പും ഹാജരാക്കണം. നെറ്റ് യോഗ്യതയും അധ്യാപനപരിചയവുമുള്ളവർക്ക് മുൻഗണന. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K