21 May, 2022 08:50:40 AM


കടയിൽ സാധനം വാങ്ങാനെത്തിയ ബാലികയെ പീഡിപ്പിച്ചതായി പരാതി; വ്യാപാരി അറസ്റ്റിൽ



ആലത്തൂർ : കടയിൽ സാധനം വാങ്ങാൻ വന്ന ബാലികയെ പീഡിപ്പിച്ചെന്ന പരാതിയിൽ വ്യാപാരിയെ അറസ്റ്റ് ചെയ്തു. നെല്ലിക്കോട് വെട്ടിക്കൽക്കുണ്ട് മുഹമ്മദ് കുട്ടി (50)യാണ് അറസ്റ്റിലായത്. നെല്ലിക്കോടുള്ള പ്രതിയുടെ കടയിൽ സാധനം വാങ്ങാൻ വന്ന 10 വയസ്സുള്ള പെൺകുട്ടിയെ മിഠായി കൊടുത്ത് വശീകരിച്ച് പല സന്ദർഭങ്ങളിലായി പീഡിപ്പെച്ചെന്നാണ് കേസ്. 

മംഗലംഡാം പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ ആലത്തൂർ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. പീഡനവിവരം കുട്ടി വീട്ടിൽ പറഞ്ഞതിനെ തുടർന്ന് പ്രകോപിതരായ പിതാവും നാട്ടുകാരും കടയിലെത്തി പ്രതിയെ മർദ്ദിക്കുകയും കടയിൽ നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തതിന് കുട്ടിയുടെ പിതാവടക്കം പത്ത് പേരുടെ പേരിലും മംഗലം ഡാം പൊലീസ് കേസെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K