19 May, 2022 07:32:47 PM


പാലക്കാട് പോലീസുകാരുടെ മരണം: രണ്ട് പേർ കസ്റ്റഡിയിൽ



പാലക്കാട് : മുട്ടിക്കുളങ്ങരയില്‍ വയലിൽ രണ്ട് പോലീസുകാരെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ കസ്റ്റഡിയിലായി. കാട്ടുപന്നികളെ പിടിക്കാനായി വൈദ്യുതി കെണി വയ്ക്കാറുണ്ടെന്ന് ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇതിൻ്റെ ഭാഗമായി രണ്ടുപേരെയും വിശദമായി ചോദ്യം ചെയ്യുകയാണെന്ന് പോലീസ് പറയുന്നു.

മുട്ടിക്കുളങ്ങര പോലീസ് ക്യാമ്പിലെ ഹവില്‍ദാർമാരായ അശോകന്‍, മോഹന്‍ദാസ് എന്നിവരെയാണ് ഇന്ന് രാവിലെ ക്യാമ്പിന് പിറകിലെ വയലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മരിച്ച രണ്ടുപേരുടെയും ശരീരത്തില്‍ പൊള്ളലേറ്റ പാടുകളുണ്ടെന്ന് ജില്ലാ പോലീസ് മേധാവി നേരത്തെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഷോക്കേറ്റ് മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനമെന്നും കഴിഞ്ഞ രാത്രി ഇവര്‍ മീന്‍ പിടിക്കാന്‍ പോയിരുന്നു എന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം, മൃതദേഹങ്ങള്‍ കണ്ടെത്തിയ സ്ഥലത്ത് വൈദ്യുതലൈന്‍ പൊട്ടിവീഴുകയോ വൈദ്യുതവേലിയോ ഇല്ല. അതിനാല്‍തന്നെ എങ്ങനെയാണ് ഷോക്കേറ്റതെന്ന് സംബന്ധിച്ച് ദുരൂഹത ഉയർന്നിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K