18 May, 2022 09:21:04 PM


'ആഡംബരം വേണ്ട'; പി ശ്രീരാമകൃഷ്ണന്‍റെ മകളുടെ വിവാഹം വൃദ്ധസദനത്തിൽ



മലപ്പുറം: മുൻ നിയമസഭാ സ്പീക്കറു൦ നോർക്ക റൂട്സ് ഉപാധ്യക്ഷനുമായ പി ശ്രീരാമകൃഷ്ണന്റെ മകൾ നിരഞ്ജനയുടെ വിവാഹം തവനൂർ വൃദ്ധസദനത്തിൽ. ശ്രീരാമകൃഷ്ണനും കുടുംബവും സ്ഥിരം സന്ദർശകരായ വൃദ്ധസദനത്തിൽ വെച്ച് ഈ മാസം 22നാണ് വിവാഹം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. തിരുവനന്തപുരം പി ടി നഗറിൽ വൈറ്റ് പേളിൽ ശിവകുമാറിന്റെയും ചിത്രലേഖയുടെയും മകൻ സംഗീതാണ് വരൻ.

പ്രത്യേകം ക്ഷണിക്കപ്പെട്ടവർ മാത്രമാകും ചടങ്ങിൽ പങ്കെടുക്കുക. വിവാഹ ആഡംബരങ്ങളിൽ നിന്ന് വിട്ടുമാറി തികച്ചും മാതൃകാപരമായ ചടങ്ങുകളാകും ഒരുക്കുക. നിരഞ്ജനയുടെ പ്രത്യേക താത്പര്യപ്രകാരമാണ് വിവാഹം വൃദ്ധസദനത്തിൽ വെച്ച് നടത്തുന്നതെന്നാണ് വിവരം. ഓണം ഉൾപ്പെടെ പ്രധാനപ്പെട്ട എല്ലാ ആഘോഷങ്ങളും ഈ വൃദ്ധസദനത്തിലെ അന്തേവാസികൾക്കൊപ്പമാണ് ശ്രീരാമകൃഷ്ണനും കുടുംബവും ആഘോഷിക്കാറുള്ളത്. ഇതിലൂടെ ഇവരുമായുണ്ടായ മാനസിക അടുപ്പമാണ് അവർക്ക് മുന്നിൽ വെച്ച് വിവാഹിതയാവാമെന്ന തീരുമാനത്തിലേക്ക് നിരഞ്ജനയെ എത്തിച്ചെതെന്നാണ് സൂചന.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K