18 May, 2022 02:44:39 PM


ചെന്നൈയിലേക്കുള്ള കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് സര്‍വീസ് യാഥാര്‍ത്ഥ്യമാകുന്നു



കൊച്ചി: കേരളത്തില്‍ നിന്നും ചെന്നൈയിലേക്കുള്ള കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് സര്‍വീസ് യാഥാര്‍ത്ഥ്യമാകുന്നു. എ സി ബസാണ് ഈ സര്‍വീസിനായി സ്വിഫ്റ്റ് ഉപയോഗിക്കുന്നത്. എറണാകുളത്തു നിന്നാണ് ചെന്നൈയിലേയ്ക്ക് ആദ്യ സര്‍വീസ് ആരംഭിക്കുന്നത്. എറണാകുളത്തു നിന്ന് വൈകുന്നേരം 7.45ന് പുറപ്പെടുന്ന ബസ് രാവിലെ 8.45ന് ചെന്നൈയിലെത്തും. തൃശ്ശൂര്‍, പാലക്കാട്, സേലം വഴിയാണ് ബസ് സര്‍വീസ് നടത്തുക. തിരികെ കേരളത്തിലേക്കുള്ള ബസ് രാത്രി എട്ടിനാവും ചെന്നൈയില്‍ നിന്നും യാത്ര തിരിക്കുക. 1,351 രൂപയാണ് ഒരാള്‍ക്കുള്ള ടിക്കറ്റ് നിരക്ക്. ഓണ്‍ലൈനിലൂടെ സീറ്റ് ബുക്ക് ചെയ്യാനാവും. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K