18 May, 2022 01:23:51 PM


ആന പാപ്പാനെ ചവിട്ടി കൊന്നു; സംഭവം ഒറ്റപ്പാലം വരിക്കാശ്ശേരി മനയിൽ



പാലക്കാട്: ഒറ്റപ്പാലത്ത് ആന പാപ്പാനെ അടിച്ചുകൊന്നു. പാപ്പാൻ പേരൂർ സ്വദേശി വിനോദ് ആണ് മരിച്ചത്. വരിക്കാശ്ശേരി മനയിലാണ് സംഭവം. ചികിത്സയിൽ ഉള്ള ആനയാണ് പാപ്പാനെ ആക്രമിച്ചത്. മരുന്ന് നൽകുന്നതിനിടെയാണ് സംഭവം. കൊടുങ്ങല്ലൂർ മൂത്തകുന്നം ദേവസ്വത്തിൻ്റെ പത്മനാഭൻ എന്ന ആനയാണ് പാപ്പാൻ വിനോദിനെ ചവുട്ടിക്കൊന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.5K