17 May, 2022 07:59:42 PM


ഓട്ടോ ഡ്രൈവറെ കുത്തി കൊലപ്പെടുത്തുവാൻ ശ്രമിച്ച കേസിൽ 6 പ്രതികൾ പിടിയിൽ



കോട്ടയം : ഓട്ടോ ഡ്രൈവറെ കുത്തി കൊലപ്പെടുത്തുവാൻ ശ്രമിച്ച കേസിൽ ആറ് പ്രതികൾ പിടിയിൽ. കോതനല്ലൂർ ഭാഗത്ത് മെയ് 2ന്  ഓട്ടോഡ്രൈവർ മാത്യുവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചതിനും അനധികൃതമായി തോക്ക് കൈവശം സൂക്ഷിച്ചതിനും പ്രതികളായ അതിരമ്പുഴ നീണ്ടുപറമ്പ് വീട്ടിൽ ജിബിൻ ജോസ് (21), കാണക്കാരി വലിയതടപ്പിൽ മെൽവിൻ ജോസഫ് (26), ഓണംതുരുത്ത് കദളിമറ്റംതളിക്കൽ അഭിജിത്ത് (22) എന്നിവരും ഇവരെ രക്ഷപ്പെടാനും ഒളിവിൽ കഴിയാനും സഹായിച്ച അതിരമ്പുഴ കാവനായിൽ സിയാദ് (24), നീണ്ടൂർ മങ്ങാട്ട് കുഴിയിൽ ശരത്ത് (23), കാണക്കാരി വലിയതടപ്പിൽ ഡെൽബിൻ (23)  വീട്  എന്നിവരുമാണ് അറസ്റ്റിലായത്.



ഇല്ലിക്കൽ കല്ല് ഭാഗത്ത് ഒളിച്ച് താമസിക്കുന്നു എന്ന് വൈക്കം ഡി വൈ എസ് പി എ.ജെ. തോമസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കടുത്തുരുത്തി എന്ന എസ് എച്ച് ഓ രഞ്ജിത്ത് കെ വിശ്വനാഥ് , എസ് ഐ ബിബിൻ ചന്ദ്രൻ , എ എസ് ഐ റജിമോൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സജി, തുളസി, സിവിൽ പോലീസ് ഓഫീസർമാരായ പ്രവീൺ,  അനൂപ്, അരുൺ, സജയൻ എന്നിവർ ചേർന്നാണ് പ്രതികളെ അറസറ്റ് ചെയ്തത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K