17 May, 2022 03:32:22 PM


ഏറ്റുമാനൂർ നഗരസഭ ഉപതെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു; ഇതുവരെ 65% പോളിംങ്



ഏറ്റുമാനൂർ : നഗരസഭ 35-ാം അമ്പലം വാർഡിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. മൂന്നരവരെ 650 ഓളം ആളുകൾ വോട്ടുചെയ്തതായാണ് റിപ്പോർട്ട്. അതായത് പോളിംഗ് ശതമാനം 65%. മൂന്നു മണി വരെ 301 സ്ത്രീകളും 301 പുരുഷന്മാരും ഉൾപ്പെടെ 602 പേർ വോട്ട് ചെയ്തിരുന്നു. ഉച്ചവരെ 53.67% മാണ് പോളിംങ്. 954 വോട്ടർമാരിൽ 512 പേർ സമ്മതിദാനാവകാശം രേഖപ്പെടുത്തിയിരുന്നു. ഇന്ന് വൈകുന്നേരം 6 മണി വരെ ഏറ്റുമാനൂർ എൻ.എസ്.എസ് കരയോഗം ഹാളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.

എൽഡിഎഫ് സ്വതന്ത്രസ്ഥാനാർത്ഥിയായി കെ. മഹാദേവൻ ഇന്ദീവരവും, യുഡിഎഫിൽ കോൺഗ്രസ് പ്രതിനിധി സുനിൽകുമാറും, എൻഡിഎ സ്ഥാനാർത്ഥിയായി ബിജെപിയുടെ സുരേഷ് ആർ. നായരുമാണ് മത്സരിക്കുന്നത്. ഇവിടെ കൗൺസിലറായിരുന്ന ബിജെപി അംഗം വിദേശത്ത് പാേയതിനെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K