17 May, 2022 01:41:14 PM


കൊച്ചിയിൽ ട്രാന്‍സ്ജെന്‍ഡര്‍ മോഡൽ ലോഡ്ജ് മുറിയിൽ തൂങ്ങിമരിച്ച നിലയില്‍



കൊച്ചി: കൊച്ചിയിൽ ട്രാന്‍സ്ജെന്‍ഡര്‍ മോഡലിനെ മരിച്ച നിലയില്‍ കണ്ടെത്തി. നടിയും മോഡലുമായ ആലപ്പുഴ സ്വദേശി  ഷെറിന്‍ സെലിന്‍ മാത്യു (27) വിനെയാണ് ചക്കരപ്പറമ്പിലെ ലോഡ്ജ് മുറിയിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പങ്കാളിയുമായി ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായാണ് സെലിന്റെ സുഹൃത്തുക്കള്‍ പറയുന്നത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K