16 May, 2022 04:48:52 PM


തലയിലൂടെ ബസ് കയറിയിറങ്ങി ബൈക്ക് യാത്രികനായ റിട്ട എസ്ഐയ്ക്ക് ദാരുണാന്ത്യം



തൊടുപുഴ: സ്വകാര്യ ബസിടിച്ച് മറിഞ്ഞു വീണ ബൈക്ക് യാത്രക്കാരന്‍റെ തലയിലൂടെ ബസ് കയറിയിറങ്ങി ദാരുണാന്ത്യം. റിട്ടയേർഡ് എസ്ഐ പുറപ്പുഴ സ്വദേശി ചന്ദ്രൻ (62) മരിച്ചത്. തൊടുപുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപമാണ് അപകടം. ഗതാഗതക്കുരുക്കിനിടയിൽ ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ഇതേ ബസ് തട്ടി ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന ചന്ദ്രൻ റോഡിലേക്ക് വീണു. പിന്നാലെ ബസ് കയറിയിറങ്ങുകയായിരുന്നു.


Share this News Now:
  • Google+
Like(s): 5.5K