12 May, 2022 09:51:05 PM


കല്ലടിക്കോട് നിയന്ത്രണം വിട്ട മിനി ടെമ്പോ മറിഞ്ഞ് ഡ്രൈവർ മരിച്ചു; ഒരാൾക്ക് പരിക്ക്


പാലക്കാട് : കോഴിക്കോട് ദേശീയപാതയിൽ നിയന്ത്രണം വിട്ട മിനി ടെമ്പോ പാതയോരത്തെ മരക്കുറ്റിയിലിടിച്ച് മറിഞ്ഞ് ഡ്രൈവർ മരിച്ചു. ഒപ്പമുണ്ടായിരുന്ന ആൾക്ക് പരിക്കേറ്റു. മണ്ണാർക്കാട് കോട്ടോപ്പാടം ഭീമനാട് തെറ്റത്ത് വീട്ടിൽ കുഞ്ഞയമുവിന്റെ മകൻ ഷാജഹാൻ (41) ആണ് മരിച്ചത്. അസീസിനാണ് പരിക്കേറ്റത്. വ്യാഴാഴ്ച വൈകീട്ട് നാല് മണിയോടെ കല്ലടിക്കോട് ചുങ്കത്ത് വെച്ചായിരുന്നു അപകടം.



Share this News Now:
  • Google+
Like(s): 2.6K