12 May, 2022 04:16:07 PM


മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലെ നഴ്സ്മാരെ സേവ് മണ്ണാർക്കാട് ആദരിച്ചു



മണ്ണാർക്കാട്: "ഒരു ജീവിതം രക്ഷപെടുത്തിയാൽ നിങ്ങൾ ഒരു വീരനായി പ്രകീർത്തിക്കപ്പെടും, നൂറുകണക്കിന് ജീവിതങ്ങൾ രക്ഷപെടുത്തിയാൽ നിങ്ങൾ ഒരു നഴ്‌സ് എന്ന പേരിൽ അറിയപ്പെടും."  അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷത്തിന്റെ ഭാഗമായി മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലെ നഴ്സ്മാരെ സേവ് മണ്ണാർക്കാട് ആദരിച്ചു. 

ലോക രാജ്യങ്ങളിൽ ഉടലെടുക്കുന്ന വിവിധ പകർച്ചവ്യാധികളിലും മാരക രോഗങ്ങിലും പകച്ച് നിൽക്കുന്ന പൊതു സമൂഹത്തിന് മുന്നിൽ സമാധാനത്തിന്റെ കാവൽ മാലാഖകളായ നഴ്സ്മാർക്ക് സാമൂഹ്യ പ്രതിബദ്ധതയുടെ പേരിൽ മധുരം നൽകി. സേവ് ചെയർമാൻ ഫിറോസ് ബാബു അധ്യക്ഷത വഹിച്ചു. സേവ് പ്രവർത്തകരായ ഷഹീർ മോൻ, ദീപിക, അബൂറജ , സുഹറ, വിഷ്ണു ഹെഡ് നേഴ്സ് നിഷ, ഹോസ്പിറ്റൽ പി ആർ ഒ ടിൻസ് തുടങ്ങിയവർ പങ്കെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K