10 May, 2022 07:34:01 AM


പുനര്‍ നിര്‍മ്മിച്ച മംഗലം പാലം, വടക്കഞ്ചേരി ബസാര്‍ റോഡ് എന്നിവയുടെ ഉദ്ഘാടനം ഇന്ന്



വടക്കഞ്ചേരി : പുനര്‍നിര്‍മിക്കപ്പെട്ട മംഗലം പാലം, മംഗലം ഓള്‍ഡ് എന്‍.എച്ച് റോഡ്, വടക്കഞ്ചേരി ബസാര്‍ റോഡ് എന്നിവയുടെ നിര്‍മ്മാണ പ്രവര്‍ത്തികളുടെ പൂര്‍ത്തീകരണോദ്ഘാടനം ഇന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. രാവിലെ 9:30ന് വടക്കഞ്ചേരി-മംഗലം പാലം പരിസരത്ത് നടക്കുന്ന യോഗത്തിൽ എം.എല്‍.എ പി. പി. സുമോദ് അധ്യക്ഷനാകും. മുന്‍ മന്ത്രി എ.കെ.ബാലന്‍ മുഖ്യാതിഥിയാകും.

2019-2020 സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന ബജറ്റ് വിഹിതത്തില്‍ നിന്നും 3.80 കോടി രൂപ വകയിരുത്തിയാണ് വടക്കഞ്ചേരി ബസാര്‍ റോഡിലെ മംഗലം പാലം പുനര്‍നിര്‍മ്മിച്ചത്. 2020-2021  വര്‍ഷത്തെ സംസ്ഥാന ബജറ്റ് വിഹിതത്തില്‍ നിന്നും 3.50 കോടി രൂപ വകയിരുത്തിയാണ് വടക്കഞ്ചേരി ബസാര്‍ റോഡ് നവീകരിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K