07 May, 2022 12:04:18 AM


ഫൈനാന്‍സ് സ്ഥാപനം നടത്തി തട്ടിപ്പ്: ദമ്പതികൾ വൈക്കത്ത് പിടിയിൽ



വൈക്കം: ഫൈനാന്‍സ് സ്ഥാപനം നടത്തി ജനങ്ങളില്‍ നിന്ന് നിക്ഷേപം സ്വീകരിച്ച് തിരികെ നല്‍കാതെ കബളിപ്പിച്ച പ്രതികള്‍ പിടിയിൽ. വൈക്കം ടി.വി പുരത്ത് പ്രവര്‍ത്തിച്ചിരുന്ന എസ് എൻ ഫൈനാന്‍സ് എന്ന സ്ഥാപനം നടത്തി ജനങ്ങളില്‍ നിന്ന് നിക്ഷേപം  സ്വീകരിച്ച് തിരികെ നല്‍കാതെ കബളിപ്പിച്ച പരാതിയിന്‍ മേല്‍ വൈക്കം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളിലെ  പ്രതികളായ ടി വി പുരം കണ്ണുകെട്ടുശ്ശേരി എസ്. എൻ സദനത്തില്‍ പവിത്രന്‍ മകൻ സഹദേവൻ(61), സഹദേവൻ ഭാര്യ  കണ്‍മണി എന്ന് വിളിക്കുന്ന ബിന്ദു  (56) എന്നിവര്‍ ഒളിവിൽ കഴിഞ്ഞ് വരുന്നുവെന്ന രഹസ്യ വിവരം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ വൈക്കം എസ്സ്.എച്ച്.ഒ  കൃഷ്ണൻ പോറ്റി,  എസ്സ്.ഐ അജ്മൽ ഹുസൈൻ, ഏ.എസ്.ഐ പ്രമോദ്, രാജേഷ് ഖന്ന,  സി.പി.ഒ സെയ്ഫൂദ്ദീൻ, സുമംഗല  എന്നിവരടങ്ങിയ സംഘം പ്രതികളെ അറസ്റ്റു ചെയ്ത് വൈക്കം കോടതിയില്‍ ഹാജാരാക്കി പ്രതികളെ റിമാന്‍റ് ചെയ്തിട്ടുള്ളതുമാണ്.


Share this News Now:
  • Google+
Like(s): 4.8K