29 April, 2022 03:10:32 PM


ഉരുളക്കിഴങ്ങ് കയറ്റിയ ലോറിയിൽ ഒളിപ്പിച്ചു കൊണ്ടുവന്ന നാലര കോടിയുടെ സിഗരറ്റ് പിടികൂടി



പാലക്കാട് : ഉരുളക്കിഴങ്ങ് കയറ്റിയ ലോറിയിൽ ഒളിപ്പിച്ച് സംസ്ഥാനത്തേക്ക് കടത്തിയ നാലരക്കോടിയുടെ കൊറിയൻ നിർമിത സിഗരറ്റ് എക്സൈസ് അധികൃതർ പിടികൂടി. ലോറി ഡ്രൈവർ കൊല്ലം ഭൂതക്കുളം പള്ളിതെക്കേതിൽ റോയി റോബർട്ട് (30), ക്ലീനർ പറവൂർ തെക്കുംഭാഗം തട്ടാമ്പരഴികം പ്രസീദ് (32) എന്നിവരെ അറസ്റ്റ് ചെയ്തു. ഇവരെ കൊച്ചിയിൽ നിന്നെത്തിയ കസ്റ്റംസ് വിഭാഗത്തിന് കൈമാറി.

ആനമറി ചെക്ക് പോസ്റ്റിൽ എക്സൈസ് അധികൃതർ നടത്തിയ വാഹന പരിശോധനയിലാണ് രാവിലെ 12-ഓടെ ഇവർ പിടിയിലാകുന്നത്. 150 ചാക്കുകളിലായി 1,50,000 സിഗരറ്റ് പായ്ക്കറ്റുകളാണ് ഉണ്ടായിരുന്നത്.
ജാർഖണ്ഡിലെ ടൗണിൽനിന്ന് ഹിന്ദി സംസാരിക്കുന്ന ഒരാൾ വാഹനം കൊണ്ടുപോയി ചരക്കുകയറ്റി ഏല്പിക്കുകയായിരുന്നൂവെന്നും ചാവക്കാട് ബസ്‌സ്റ്റാൻഡിന് മുൻപിൽ വാഹനം എത്തിക്കാനാണ് ലഭിച്ച നിർദേശമെന്നും അറസ്റ്റിലായവർ പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K