27 April, 2022 09:59:48 AM


മദ്യപിച്ചെത്തിയ ഭർത്താവിനെ തലക്കടിച്ചു കൊന്ന ശേഷം ഭാര്യ പോലീസിന് കീഴടങ്ങി



കോതമംഗലം: ഭാര്യ ഭർത്താവിനെ തലക്കടിച്ചു കൊലപ്പെടുത്തി. കോതമംഗലം കോട്ടപ്പടിയിലാണ് സംഭവം. കോട്ടപ്പടി മനയ്ക്കക്കുടി സാജുവാണ് കൊല്ലപ്പെട്ടത്. ഭാര്യ തങ്കം എന്ന എലിയാമ്മ പൊലീസില്‍ കീഴടങ്ങി. ഇന്നലെ രാത്രി 8.30 ഓടെയാണ് സംഭവം. മദ്യപിച്ച്‌ എത്തിയ സാജു ഭാര്യയെ അക്രമിക്കാനൊരുങ്ങി. ഈ സമയം വാതിലിനോട് ചേര്‍ന്ന് സ്ഥാപിച്ചിരുന്ന ഇരുമ്പ്  പട്ട അഴിച്ചെടുത്ത് തലയ്ക്കടിക്കുകയായിരുന്നു.

തുടര്‍ന്ന് തങ്കം തന്നെ നേരിട്ട് പൊലീസ് സ്റ്റേഷനില്‍ എത്തി വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തിയാണ് സാജുവിനെ ആശുപത്രിയില്‍ എത്തിച്ചത്. താമസിയാതെ മരണപ്പെട്ടു. 2017-ല്‍ സാജു തങ്കയെ വെട്ടി പരിക്കേല്‍പ്പിച്ചിരുന്നു. ഭാര്യ തങ്കമ്മയെ കോട്ടപ്പടി പൊലീസ് കസ്റ്റഡിയില്‍ എടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K