27 April, 2022 09:32:31 AM


ലൈംഗികപീഡനം: നടൻ വിജയ് ബാബുവിനെതിരേ യുവതിയുടെ മൊഴി എടുത്തു



കൊച്ചി: നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരെയുള്ള ബലാത്സംഗക്കേസിൽ യുവതിയുടെ മൊഴിയെടുത്തു. കോഴിക്കോട് സ്വദേശിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. എറണാകുളം സൗത്ത് പോലീസാണ് കേസെടുത്തിരിക്കുന്നത്.

സിനിമയിൽ കൂടുതൽ അവസരങ്ങൾ വാഗ്ദാനം ചെയ്തായിരുന്നു വിജയ് ബാബു പീഡിപ്പിക്കാൻ ശ്രമിച്ചത്. എറണാകുളത്തെ ഫ്ലാറ്റിൽവച്ച് നിരവധി തവണ പീഡിപ്പിച്ചുവെന്നും യുവതി ആരോപിക്കുന്നു. ഈ മാസം 22 നാണ് യുവതി പോലീസിൽ പരാതി നൽകിയത്. ഇതേ തുടർന്ന് ബലാത്സംഗം, ഗുരുതരമായി പരിക്കേൽപ്പിക്കൽ തുടങ്ങിയ നിരവധി വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K