26 April, 2022 10:36:04 AM


യു​വ​തി​യെ പീ​ഡി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി: മൃ​ത​ദേ​ഹം കി​ണ​റ്റി​ലെ​റി​ഞ്ഞു; ഒരാൾ അറസ്റ്റിൽ



ജ​യ്പൂ​ർ: രാ​ജ​സ്ഥാ​നി​ല്‍ യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച​തി​ന് ശേ​ഷം കൊ​ല​പ്പെ​ടു​ത്തി. ദൗ​സാ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. ര​ണ്ട് പേ​ര്‍ ചേ​ര്‍​ന്നാ​ണ് ക്രൂ​ര​കൃ​ത്യം ന​ട​ത്തി​യ​ത്. ബ​സ്സി പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ കി​ണ​റ്റി​ല്‍ നി​ന്നും തി​ങ്ക​ളാ​ഴ്ച യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. സം​ഭ​വ​വു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് ക​രു​തു​ന്ന ഒ​രാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി. കു​ല്‍​റാം മീ​ണ എ​ന്ന​യാ​ളെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ര​ണ്ടാ​മ​നെ ക​ണ്ടെ​ത്താ​ന്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി.

ദൗ​സ​യി​ലു​ള്ള മാ​താ​പി​താ​ക്ക​ളെ കാ​ണാ​നാ​ണ് യു​വ​തി ജ​യ്പൂ​രി​ല്‍ നി​ന്നും ബ​സി​ല്‍ പു​റ​പ്പെ​ട്ട​ത്. ദൗ​സ​യി​ലെ​ത്തി​യ ഇ​വ​ര്‍ വീ​ട്ടി​ലേ​ക്ക് ന​ട​ന്ന് പോ​കു​മ്പോ​ള്‍ വാ​ഹ​ന​ത്തി​ലെ​ത്തി​യ പ്ര​തി​ക​ള്‍ യു​വ​തി​യെ വീ​ട്ടി​ലെ​ത്തി​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്തു. എ​ന്നാ​ല്‍ വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​ന് പ​ക​രം സ​മീ​പ​ത്തു​ള്ള വ​ന​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ക​യും അ​വി​ടെ​വ​ച്ച് യു​വ​തി​യെ പീ​ഡി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് കൊ​ല​പ്പെ​ടു​ത്തി​യ യു​വ​തി​യെ ഇ​വ​ര്‍ കി​ണ​റ്റി​ല്‍ ഉ​പേ​ക്ഷി​ച്ച​തി​ന് ശേ​ഷം സ്ഥ​ല​ത്ത് നി​ന്നും മു​ങ്ങി. യു​വ​തി വീ​ട്ടി​ലെ​ത്താ​തി​രു​ന്ന​തോ​ടെ മാ​താ​പി​താ​ക്ക​ള്‍ പോ​ലീ​സി​നെ സ​മീ​പി​ച്ചു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മൃ​ത​ദേ​ഹം കി​ണ​റ്റി​ല്‍ നി​ന്നും ക​ണ്ടെ​ത്തി​യ​ത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K