24 April, 2022 11:16:35 PM


കാ​ട്ടി​ൽ തേ​ൻ ശേ​ഖ​രി​ക്കു​ന്ന​തി​നി​ടെ ആ​ദി​വാ​സി യു​വാ​വി​നും പി​ഞ്ചു കു​ഞ്ഞി​നും ദാ​രു​ണാ​ന്ത്യം



കല്പറ്റ: മേ​പ്പാ​ടി പ​ര​പ്പ​ൻ പാ​റ കോ​ള​നി​യി​ൽ തേ​ൻ ശേ​ഖ​രി​ക്കു​ന്ന​തി​നി​ടെ ആ​ദി​വാ​സി യു​വാ​വ് മ​ര​ത്തി​ൽ നി​ന്നും വീ​ണു മ​രി​ച്ചു. മ​ര​ത്തി​ൽ​നി​ന്നും യു​വാ​വ് വീ​ഴു​ന്ന​ത് ക​ണ്ട് ഓ​ടി​യെ​ത്തു​ന്ന​തി​നി​ടെ ഇ​യാ​ളു​ടെ ബ​ന്ധു​വാ​യ യു​വ​തി​യു​ടെ കൈ​യി​ൽ​നി​ന്നും വീ​ണ് ആ​റ് മാ​സം പ്രാ​യ​മാ​യ കു​ട്ടി​യു​മാ​ണ് മ​രി​ച്ചു. പ​ര​പ്പ​ൻ പാ​റ കോ​ള​നി​യി​ലെ രാ​ജ​നും ഇ​യാ​ളു​ടെ ബ​ന്ധു​വി​ന്‍റെ കു​ട്ടി​യു​മാ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് രാ​വി​ലെ​യാ​യി​രു​ന്നു അ​പ​ക​ടം. മ​ര​ത്തി​ൽ നി​ന്നും തേ​ൻ ശേ​ഖ​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് രാ​ജ​ൻ മ​ര​ത്തി​ൽ നി​ന്നും തെ​ന്നി വീ​ഴു​ക​യാ​യി​രു​ന്നു. മ​ര​ണ​വി​വ​രം അ​റി​ഞ്ഞ് മേ​പ്പാ​ടി പോ​ലീ​സ് അ​പ​ക​ട​സ്ഥ​ല​ത്ത് എ​ത്തി ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ‍​ര്‍​ത്തി​യാ​ക്കി. ഉ​ൾ​വ​ന​ത്തി​ൽ നി​ന്നും ഫ​യ​ർ​ഫോ​ഴ്സും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും ചേ​ർ​ന്ന് ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തേ​ക്ക് എ​ത്തി​ച്ച​ത്.


Share this News Now:
  • Mail
Like(s): 3.7K