23 April, 2022 10:02:30 AM


സണ്ണി ലിയോൺ ചിത്രത്തിൽ ശ്രീശാന്ത്; ഗായകനായും നടനായും തിളങ്ങാൻ താരം



കൊച്ചി: ക്രിക്കറ്റിൽ ഒത്തുകളി വിവാദം കരിയറിൽ കരിനിഴൽ വീഴ്ത്തിയപ്പോഴും ഡാൻസിലും അഭിനയത്തിലുമൊക്കെ സജീവമായിരുന്നു എസ് ശ്രീശാന്ത്. ഇപ്പോഴിതാ, പിന്നണി ഗായകനായും മാറാൻ തയ്യാറെടുക്കുകയാണ് ശ്രീശാന്ത്. ഐറ്റം നമ്പർ വൺ എന്ന ബോളിവുഡ് സിനിമയിലാണ് ശ്രീശാന്ത് ഗായകനാകുന്നത്. കൊച്ചിയിലാണ് ചിത്രത്തിലെ റെക്കോർഡിങ് നടക്കുന്നത്. സണ്ണി ലിയോണിയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ബാലൂരാൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഐറ്റം നമ്പർ വൺ. സുനിൽ വർമ, രാജ്പാൽ യാദവ് എന്നിവരും ചിത്രത്തിൽ മുഖ്യവേഷത്തിൽ അഭിനയിക്കുന്നുണ്ട്. ചിത്രത്തിൽ ശ്രീശാന്തും ചെറിയ വേഷത്തിൽ അഭിനയിക്കുന്നുണ്ട്. ജൂലൈയിലാണ് ചിത്രീകരണം ആരംഭിക്കുന്നത്.

അഭിനേതാവെന്ന നിലയിൽ ഇതിനോടകം ശ്രീശാന്ത് ശ്രദ്ധ നേടിയിരുന്നു. നയൻതാര, വിജയ് സേതുപതി, സാമന്ത എന്നിവർ പ്രധാന വേഷത്തിലെത്തുന്ന കാതുവാകിക്ലെ രണ്ടു കാതൽ എന്ന ചിത്രത്തിൽ ശ്രീശാന്തും അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രത്തിൽ സാമന്തയുടെ ആൺ സുഹൃത്തിന്റെ വേഷമാണ് ശ്രീശാന്ത് ചെയ്തിരിക്കുന്നത്. മുഹമ്മദ് മുബി എന്നാ ശ്രീശാന്തിന്‍റെ കഥാപാത്രത്തിന്‍റെ പേര്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K