22 April, 2022 01:38:49 PM


തൃശ്ശൂർ കോർപ്പറേഷനിൽ പ്രതിപക്ഷത്തിൻ്റെ റിലേ സത്യാഗ്രഹം ആരംഭിച്ചു



തൃശൂർ: തൃശ്ശൂർ കോർപ്പറേഷനിൽ പ്രതിപക്ഷത്തിൻ്റെ റിലേ സത്യാഗ്രഹം ആരംഭിച്ചു. കുടിക്കാൻ ശുദ്ധജലം വിതരണം ചെയ്യുക, കൗൺസിലർമാരുടെ നേർക്ക് വാഹനം ഓടിച്ചു കയറ്റിയ മേയറുടെ താത്കാലിക ഡ്രൈവറെ പിരിച്ചുവിടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് കോൺഗ്രസ് കൗൺസിലർമാർ ഇന്ന് മുതൽ മേയറുടെ ചേമ്പറിന് മുന്നിൽ അനിശ്ചിതകാല റിലേ സമരം ആരംഭിച്ചിരിയ്ക്കുന്നത്. 

സമരം ഡിസിസി പ്രസിഡന്റ് ജോസ്‌ വള്ളൂർ നിർവ്വഹിച്ചു. ഉച്ചയ്ക്ക് 12 മണിക്ക് കോർപ്പറേഷൻ കവാടത്തിൽ സമര പോരാളികളെ ഷാൾ അണിയിച്ചു കൊണ്ടായിരുന്നു പ്രതിപക്ഷ സമരത്തിൻ്റെ ഉത്ഘാടനം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K