18 April, 2022 07:13:06 PM


കൊവിഡ് കണക്കുകൾ കൃത്യമായി പ്രസിദ്ധീകരിക്കണം; കേരളത്തിന് കേന്ദ്രത്തിന്‍റെ നിര്‍ദ്ദേശം



ന്യൂഡൽഹി: പ്രതിദിന കൊവിഡ് കണക്കുകൾ കൃത്യമായി പ്രസിദ്ധീകരിക്കാൻ കേരളത്തോട് കേന്ദ്രം. സംസ്ഥാന ആരോഗ്യ സെക്രട്ടറിക്ക് കേന്ദ്രം കത്തയച്ചു. രോഗികൾ കുറഞ്ഞ സാഹചര്യത്തിൽ കണക്ക് പ്രസിദ്ധീകരിക്കുന്നത് കേരളം അവസാനിപ്പിച്ച സാഹചര്യത്തിലാണ് നടപടി. 5 ദിവസത്തെ ഇടവേളക്ക് ശേഷമാണ് ഇന്നലെ കേരളം കൊവിഡ് കണക്ക് പുറത്തുവിട്ടത്. ഇത് രാജ്യത്തെ ആകെ കൊവിഡ് കണക്കിനെ ബാധിച്ചു എന്നും ആരോഗ്യ സെക്രട്ടറി കത്തിൽ പറയുന്നു.



Share this News Now:
  • Google+
Like(s): 3.7K