13 April, 2022 03:20:08 PM


കിഴക്കഞ്ചേരിയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന് ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു



വടക്കഞ്ചേരി: കിഴക്കഞ്ചേരിയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന് ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു.കോട്ടേക്കുളം ഒടുകിൻ ചുവട് കൊച്ചു പറമ്പിൽ വർഗ്ഗീസിന്റെ (അപ്പച്ചൻ) ഭാര്യ എൽസി (60) ആണ് മരിച്ചത്. സംഭവ ശേഷം തൂങ്ങിമരിക്കാൻ ശ്രമിച്ച അപ്പച്ചൻ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. വടക്കഞ്ചേരി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K