11 April, 2022 11:11:46 AM


പ​ന്നി​യ​ങ്ക​ര​യി​ലെ ടോ​ൾ​പ്ലാസ ബാ​രി​ക്കേ​ഡ് ത​ക​ർ​ക്ക​ൽ; 29 ബ​സു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി



വടക്കഞ്ചേരി : പ​ന്നി​യ​ങ്ക​ര​യി​ൽ ടോ​ൾ​പ്ലാ​സ ബാ​രി​ക്കേ​ഡ് ത​ക​ർ​ത്ത് പോ​യ സ്വ​കാ​ര്യ ബ​സു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി. 29 സ്വ​കാ​ര്യ ബ​സു​ക​ള്‍​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​ത്. ബ​സ് ഡ്രൈ​വ​ര്‍​മാ​രെ ഒ​ന്നാം പ്ര​തി​ക​ളാ​ക്കി വ​ട​ക്കഞ്ചേ​രി പോ​ലീ​സ് കേ​സെ​ടു​ത്തു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ടോ​ൾ​പ്ലാ​സ ബാ​രി​ക്കേ​ഡ് ത​ക​ർ​ത്ത് സ്വ​കാ​ര്യ​ബ​സു​ക​ൾ ക​ട​ന്നു​പോ​യ​ത്. ബാ​രി​ക്കേ​ഡ് ത​ക​ർ​ത്ത് ബ​സു​ക​ൾ പോ​യ​തി​ന് പി​ന്നാ​ലെ ക​രാ​ർ ക​മ്പ​നി അ​ധി​കൃ​ത​ർ ന​ൽ​കി​യ പ​രാ​തി​യെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു ന​ട​പ​ടി.

അതേസമയം, പന്നിയങ്കരയിലെ ടോൾ നിരക്ക് കുറയ്ക്കാത്തതിൽ പ്രതിഷേധിച്ച് സ്വകാര്യബസുകൾ ടോൾ കേന്ദ്രത്തിന്റെ ഇരുഭാഗങ്ങളിൽനിന്ന് സർവീസ് നടത്തുവാനാരംഭിച്ചു. യാത്രക്കാർ ടോൾ കേന്ദ്രത്തിലിറങ്ങി മറുവശം കടന്ന് അടുത്ത ബസിൽ കയറി യാത്ര തുടരണം. നിരവധി യാത്രക്കാർ ടോൾ കേന്ദ്രത്തിന്റെ ഇരു വശങ്ങളിലും കുടുങ്ങി കിടക്കുകയാണ്.


Share this News Now:
  • Google+
Like(s): 4.8K