11 April, 2022 09:23:54 AM


കൊച്ചിയി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ 3 പേ​ർ മ​രി​ച്ച നി​ല​യി​ൽ: സാമ്പത്തിക പ്രതിസന്ധിയെന്ന് കുറിപ്പ്



കൊ​ച്ചി: വെ​ണ്ണ​ല​യി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​രെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ശ്രീ​ക​ലാ റോ​ഡി​ൽ വെ​ളി​യി​ൽ വീ​ട്ടി​ൽ ഗി​രി​ജ, മ​ക​ൾ ര​ജി​ത, മ​ക​ളു​ടെ ഭ​ർ​ത്താ​വ് പ്ര​ശാ​ന്ത് എ​ന്നി​വ​ർ ആ​ണ് മ​രി​ച്ച​ത്. ര​ജി​ത​യു​ടെ ചെ​റി​യ കു​ട്ടി​ക​ൾ രാ​വി​ലെ ഫോ​ണി​ൽ വി​വ​രം അ​റി​യി​ച്ച​പ്പോ​ഴാ​ണ് കൂ​ട്ട ജീ​വ​നൊ​ടു​ക്ക​ലി​ന്‍റെ വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യാ​ണ് ജീ​വ​നൊ​ടു​ക്കാ​ൻ കാ​ര​ണ​മെ​ന്ന കു​റി​പ്പും കി​ട്ടി​യി​ട്ടു​ണ്ട്.

ഗി​രി​ജ​യും പ്ര​ശാ​ന്തും തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലും ര​ജി​ത​യെ വി​ഷം ക​ഴി​ച്ച നി​ല​യി​ലു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഒ​രു കോ​ടി രൂ​പ​യ്ക്ക് മേ​ല്‍ ഇ​വ​ര്‍​ക്ക് സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യു​ണ്ടാ​യി​രു​ന്നു. ഫ്‌​ളോ​ര്‍ മി​ൽ ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു പ്ര​ശാ​ന്ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി ഉ​ണ്ടാ​യി​രു​ന്നു. ഇ​താ​ണ് ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ന​യി​ച്ച​ത് എ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം


Share this News Now:
  • Google+
Like(s): 5.5K