31 March, 2022 11:47:49 AM


വാളയാറിൽ നിർത്തിയിട്ട ലോറിയിൽ കാർ ഇടിച്ച് രണ്ടുപേർ മരിച്ചു



പാലക്കാട്‌ : വാളയാറിൽ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു. നിർത്തിയിട്ട ലോറിയിൽ കാർ ഇടിക്കുകയായിരുന്നു. ഇന്നു പുലർച്ചെ നാലരയോടെയായിരുന്നു അപകടം. തിരുപ്പൂർ സ്വദേശികളായ ബാലാജി, മുരുകേശൻ എന്നിവരാണ് മരിച്ചത്. നെടുമ്പാശേരിയിൽ സുഹൃത്തിനെ യാത്രയാക്കി മടങ്ങും വഴിയാണ് അപകടം


Share this News Now:
  • Google+
Like(s): 4.8K