30 March, 2022 07:29:59 PM


മുന്നരവയസ്സുളള കുട്ടിയെ പീഡിപ്പിച്ച 62 കാരന്‍ ഈരാറ്റുപേട്ടയില്‍ അറസ്റ്റിൽ



പാലാ: മുന്നരവയസ്സുളള കുട്ടിയെ പീഡിപ്പിച്ച കേസ്സിൽ വയോധികന്‍ അറസ്റ്റില്‍. ഈരാറ്റുപേട്ട  കടുവാമൂഴി കടപ്ലാക്കൽ വീട്ടില്‍ അലിയാർ (62) ആണ് അറസ്റ്റിലായത്. പോക്സോ ആക്ട് പ്രകാരം അറസ്റ്റിലായ ഇയാളെ ഈരാറ്റുപേട്ട ജുഡീഷ്യൽ ഒന്നാംക്ലാസ്സ് മജിസ്ട്രേട്ട് കോടതി മുമ്പാകെ ഹാജരാക്കി. പാലാ ഡി.വൈ.എസ്.പി ഷാജു ജോസിന്‍റെ മേൽനോട്ടത്തിൽ ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ ഹൌസ് ഓഫീസര്‍ പ്രസാദ് എബ്രഹാം വർഗ്ഗീസ്, സബ്ബ് ഇൻസ്പെക്ടർമാരായ വിഷ്ണു വി.വി, തോമസ് സേവ്യർ, അസിസ്റ്റന്‍റ് സബ്ബ് ഇൻസ്പെക്ടർ വിനയരാജ് സി.ആർ, സീനിയർ സിവിൽ പോലീസ് ഓഫീസർ ജിനു. കെ.ആർ, സിവിൽ പോലീസ് ഓഫീസർമാരായ അജീഷ്മോൻ എൻ.റ്റി, ജോബി ജോസഫ്  അശ്വതി കെ.പി എന്നിവരാണ് പ്രതിയെ പിടികൂടിയത്. 



Share this News Now:
  • Google+
Like(s): 5.7K