29 March, 2022 02:32:37 PM


സ്വകാര്യഭാഗത്ത് നാല് ഉരുളകളായി ഒരു കിലോ സ്വർണം; കരിപ്പൂരിൽ രണ്ട് പേർ പിടിയിൽ



മലപ്പുറം: സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ച സംഭവത്തില്‍ രണ്ട് പേര്‍ പിടിയിൽ. കരിപ്പൂർ വിമാനത്താളത്തിൽ ഖത്തറില്‍ നിന്നെത്തിയ ഇസ്മായില്‍, ഇയാളെ കൊണ്ടുപോകാനെത്തിയ ഇക്ബാല്‍ എന്നിവരാണ് പോലീസിന്റെ പിടിയിലായത്. മിശ്രിത രൂപത്തിലാക്കിയ സ്വർണം നാല് ഉരുളകളിലായി സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. ഒരു കിലോയോളം സ്വർണമാണ് ഇതിലുണ്ടായിരുന്നത്. 

കരിപ്പൂരിൽ നടന്ന സംഭവത്തിന് സമാനമായി കൊച്ചി വിമാനത്താവളത്തിലും സ്വർണം കടത്താൻ ശ്രമിച്ചതിന് ഒരാൾ പിടിയിലായി. ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കി സ്വര്‍ണം മലദ്വാരത്തിനകത്ത് ഒളിച്ചുകടത്താന്‍ ശ്രമിക്കുന്നതിനിടെ സൗദിയില്‍ നിന്നെത്തിയ പാലക്കാട് കോട്ടപ്പുറം സ്വദേശി സുഹൈലാണ് കസ്റ്റംസിന്റെ പിടിയിലായത്. പേസ്റ്റ് രൂപത്തില്‍ കടത്താന്‍ ശ്രമിച്ച 962 ഗ്രാം സ്വര്‍ണമാണ് ഇയാളില്‍ നിന്നും പിടികൂടിയത്.

കഴിഞ്ഞ ദിവസവും നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തില്‍ കസ്റ്റംസ് നടത്തിയ പരിശോധനയില്‍ മൂന്ന് പേര്‍ പിടിയിലായിരുന്നു. തിരൂരങ്ങാടി സ്വദേശി യൂസഫ് , പള്ളിത്തോട് സ്വദേശി മുനീര്‍, മലപ്പുറം സ്വദേശി അഫ്‌സല്‍ എന്നിവരെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നത്. യൂസഫില്‍ നിന്നും 966 ഗ്രാം, മുനീറില്‍ നിന്നും 643 ഗ്രാം, ബഷീറില്‍ നിന്നും 185 ഗ്രാം എന്നിങ്ങനെയാണ് സ്വര്‍ണ്ണവും കണ്ടെത്തിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K