28 March, 2022 05:14:28 PM


കോട്ടയം ജില്ലയില്‍ 40 കോവിഡ് രോഗികള്‍; എല്ലാവർക്കും രോഗം സമ്പര്‍ക്കം മുഖേന



കോട്ടയം: ജില്ലയില്‍ ഇന്ന് 40 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്.  ഇതിൽ ഒരാൾ ആരോഗ്യ പ്രവർത്തകനാണ്. 44 പേര്‍ രോഗമുക്തരായി. 1007 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 17 പുരുഷന്‍മാരും 20 സ്ത്രീകളും 3 കുട്ടികളും ഉള്‍പ്പെടുന്നു.


60 വയസിനു മുകളിലുള്ള 12 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍  588 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 447181 പേര്‍ കോവിഡ് ബാധിതരായി.  445207 പേര്‍ രോഗമുക്തി നേടി. രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള  വിവരം ചുവടെ:


നെടുംകുന്നം, ആർപ്പൂക്കര, പാലാ, കറുകച്ചാൽ, കോട്ടയം-3
അതിരമ്പുഴ, മീനച്ചിൽ, ചിറക്കടവ്, ഏറ്റുമാനൂർ , ഭരണങ്ങാനം, കാഞ്ഞിരപ്പള്ളി, കുറവിലങ്ങാട് - 2
പള്ളിക്കത്തോട്, ഞീഴൂർ, വാഴൂർ , ഈരാറ്റുപേട്ട, ചങ്ങനാശേരി, വിജയപുരം, വൈക്കം, മുണ്ടക്കയം,അയർക്കുന്നം, മാഞ്ഞൂർ, കൊഴുവനാൽ - 1



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K