27 March, 2022 01:15:57 PM


മുതിർന്ന മാധ്യമ പ്രവർത്തകൻ എ. സഹദേവൻ കോട്ടയത്ത് അന്തരിച്ചു



കോട്ടയം: മുതിർന്ന മാധ്യമ പ്രവർത്തകൻ എ. സഹദേവൻ (ആണ്ടൂർ സഹദേവൻ) അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആണ് അന്ത്യം. 72 വയസായിരുന്നു. പാലക്കാട് സ്വദേശിയാണ്. കോഴിക്കാടാണ് താമസം. നാലു പതിറ്റാണ്ടോളമായി മാധ്യമരംഗത്തുളള അദ്ദേഹം കോട്ടയത്തെ മാധ്യമ പഠനസ്ഥാപനമായ മാസ്കോമിൽ അധ്യാപകനായിരുന്നു. ചലച്ചിത്ര നിരൂപകൻ, അധ്യാപകൻ എന്നീ നിലകളിലും ശ്രദ്ധേയനായി. മാതൃഭൂമി, ഇന്ത്യാവിഷൻ എന്നീ മാധ്യമ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K