20 March, 2022 01:29:05 PM


കൊച്ചിയിൽ വീണ്ടും ടാറ്റൂ ആർട്ടിസ്റ്റിനെതിരെ ലൈംഗികപീഡന പരാതി



കൊച്ചി: കൊച്ചിയില്‍ ഒരു ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരെ കൂടി ലൈംഗിക പീഡന പരാതി. വിവാഹ വാഗ്ദാനം നല്‍കി ടാറ്റു ആര്‍ട്ടിസ്റ്റ് കുല്‍ദീപ് കൃഷ്ണ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. ഡീപ് ഇന്‍ക് ടാറ്റൂവിലെ മുന്‍ ജീവനക്കാരിയാണ് കുല്‍ദീപ് കൃഷ്ണയ്‌ക്കെതിരെ പരാതി നല്‍കിയത്.

മൂന്നു ലക്ഷത്തോളം രൂപ കുല്‍ദീപ് കൃഷ്ണ തട്ടിയെടുത്തെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. സ്വകാര്യ ഫോട്ടോയും വീഡിയോയും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിക്കാരി ആരോപിക്കുന്നു. സംഭവത്തില്‍ പാലാരിവട്ടം പൊലീസ് കുല്‍ദീപ് കൃഷ്ണയ്‌ക്കെതിരെ കേസെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K