19 March, 2022 10:25:59 PM


വധശ്രമ കേസില്‍ ഒളിവില്‍ കഴിഞ്ഞു വന്നിരുന്ന യുവാവ് കോട്ടയത്ത് പിടിയില്‍



കോട്ടയം: വധശ്രമ കേസില്‍ ഒളിവില്‍ കഴിഞ്ഞു വന്നിരുന്ന യുവാവ് അറസ്റ്റില്‍. ഈസ്റ്റ്‌  പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത  കേസില്‍ ഒളിവില്‍ കഴിഞ്ഞു വന്നിരുന്ന പ്രതി തച്ചുകുന്നു വെട്ടിമറ്റം വീട്ടില്‍  വിനോദ് കുമാര്‍ മകന്‍   വിശ്വജിത്ത്‌  (19) ആണ് പിടിയിലായത്.  സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു. ശ്രീജിത്ത് ,  സബ് ഇന്‍സ്പെക്ടര്‍ എം.എച്ച്. അനുരാജ്, സിവില്‍ പോലിസ് ഓഫീസര്‍മാരായ ഹരിലാല്‍, വിപിന്‍ എന്നിവര്‍ കോട്ടയം മാര്‍ക്കറ്റുഭാഗത്തു നിന്നും അറസ്റ്റു ചെയ്ത ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്തു. കൂട്ടുപ്രതിയും  കൊലപാതക കേസുകളടക്കം നിരവധി കേസുകളില്‍  പ്രതിയുമായ ഇയാളുടെ അച്ഛന്‍ വിനോദ്കുമാര്‍ നിലവില്‍ റിമാന്‍ഡില്‍ കഴിഞ്ഞുവരികയാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K