18 March, 2022 07:09:39 PM


നഗരസഭാ സെക്രട്ടറിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ ഹൈക്കോടതി ഉത്തരവ്



പത്തനംതിട്ട: പത്തനംതിട്ട നഗരസഭാ സെക്രട്ടറി എസ് ഷേർല ബീഗത്തെ അറസ്റ്റ് ചെയ്ത് ഹാജരാകാൻ ഹൈക്കോടതി ഉത്തരവ്. കോടതിയലക്ഷ്യ കേസിൽ നേരിട്ട് ഹാജരാവണമെന്ന ഉത്തരവ് പാലിക്കാത്തതിനെ തുടർന്നാണ് നടപടി. ജില്ലാ പോലീസ് മേധാവിക്കാണ് ഹൈക്കോടതി നിർദ്ദേശം നൽകിയത്. കെട്ടിട നിർമാണ പെർമിറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് പാലിച്ചില്ലെന്ന കോടതിയലക്ഷ്യ കേസിലാണ് നടപടി. നേരിട്ട് ഹാജരാവണമെന്ന നിർദ്ദേശം ഒഴിവാക്കണമെന്ന നഗരസഭാ സെക്രട്ടറിയുടെ ആവശ്യം കോടതി തള്ളി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K