16 March, 2022 09:29:01 PM


ടാറ്റുവിന്‍റെ വേദന അറിയാതിരിക്കാന്‍ ലഹരി; തിരൂരിലെ സ്ഥാപനത്തില്‍ നിന്നും കഞ്ചാവ് പിടിച്ചു



മലപ്പുറം: ടാറ്റു ചെയ്യുമ്പോള്‍ വേദന അറിയാതിരിക്കാനായി നല്‍കുന്നത് കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍. ഈ വിവരത്തെതുടര്‍ന്ന് തിരൂരിലെ ടാറ്റു സ്ഥാപനത്തില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ 20 ഗ്രാം കഞ്ചാവ് കകണ്ടെത്തി. ടാറ്റു സ്ഥാപനങ്ങളില്‍ നടക്കുന്ന പീഡനങ്ങളുടെ കഥകള്‍ പുറത്തുവന്നതോടെ പോലീസും എക്‌സൈസും സംസ്ഥാനവ്യാപകമായി പരിശോധനകള്‍ ശക്തമാക്കി. ഇങ്ങനെ നടത്തിയ പരിശോധനയിലാണ് തിരൂരിലെ സ്ഥാപനത്തില്‍നിന്നും കഞ്ചാവ് പിടിച്ചത്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K