06 March, 2022 09:43:07 AM


കോയമ്പത്തൂരിൽ വാഹനാപകടം: രണ്ട് കുട്ടികൾ മരിച്ചു; ഏഴു പേർക്ക് ​ഗുരുതര പരിക്ക്



കോയമ്പത്തൂർ: കോയമ്പത്തൂരിനടുത്ത കവുണ്ടൻ ചാവടിയിലുണ്ടായ വാഹനാപകടത്തിൽ രണ്ടു കുട്ടികൾ മരിച്ചു. അഞ്ജുത ശ്രീ ( 5), മിത്രന്‍ ( 7) എന്നിവരാണ് മരിച്ചത്. മൂന്ന് സ്ത്രീകൾ ഉൾപ്പെടെ ഏഴ് പേരെ ഗുരുതരമായ പരിക്കുകളോടെ കോയമ്പത്തൂരിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേരളത്തിൽ നിന്ന് സേലം ഭാഗത്തേക്ക് പോകുകയായിരുന്ന ഒമ്നി വാൻ നിർത്തിയിട്ട ലോറിയിൽ ഇടിക്കുകയായിരുന്നു. 


ഞായറാഴ്ച രാവിലെ ആറരയോടെയായിരുന്നു അപകടം. ഏറെക്കാലമായി ഈറോഡില്‍ സ്ഥിരതാമസക്കാരായ തൃശൂര്‍ സ്വദേശികളായ രാമചന്ദ്രന്‍, ഭാര്യ സരിക എന്നിവരും ബന്ധുക്കളും കേരളത്തിലെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. 






Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K