18 February, 2022 08:28:33 AM


ഗ​വ​ർ​ണ​റെ നി​ല​യ്ക്ക് നി​ർ​ത്ത​ണം ; രൂക്ഷവിമർശനവുമായി സി​പി​ഐ മു​ഖ​പ​ത്രം



തി​രു​വ​ന​ന്ത​പു​രം: ഗ​വ​ര്‍​ണ​റെ അ​തി​രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച് സി​പി​ഐ മു​ഖ​പ​ത്രം ജ​ന​യു​ഗം. ക​ഴി​ഞ്ഞ ദി​വ​സ​ത്തെ ഗ​വ​ര്‍​ണ​റു​ടെ ന​ട​പ​ടി ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മെ​ന്നും പ​രി​ഹാ​സ്യ​മെ​ന്നു​മാ​ണ് മു​ഖ​പ​ത്ര​ത്തി​ലെ വി​മ​ര്‍​ശ​നം. ഗ​വ​ര്‍​ണ​റെ നി​ല​യ്ക്കു​നി​ര്‍​ത്ത​ണ​മെ​ന്നും സി​പി​ഐ ആ​വ​ശ്യ​പ്പെ​ട്ടു.

ക​ഴി​ഞ്ഞ ദി​വ​സം ഗ​വ​ര്‍​ണ​ര്‍ പ്ര​ക​ടി​പ്പി​ച്ച​ത് പ​രി​ഹാ​സ്യ​മാ​യ എ​തി​ര്‍​പ്പാ​ണ്. ഭ​ര​ണ​ന​യ​ങ്ങ​ളോ​ട് പ​ര​സ്യ​മാ​യി വി​യോ​ജി​ച്ച ഗ​വ​ര്‍​ണ​ര്‍ ഫെ​ഡ​റ​ലി​സ​ത്തി​നു​മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണ് ന​ട​ത്തി​യ​തെ​ന്നും വി​ല​യി​രു​ത്ത​ൽ. ഗ​വ​ര്‍​ണ​ര്‍ പ​ദ​വി രാ​ഷ്ട്രീ​യ അ​ല്‍​പ​ത്ത​ര​ത്തി​ന് ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നും മു​ഖ​പ​ത്രം ആ​വ​ശ്യ​പ്പെ​ട്ടു. സ​ര്‍​ക്കാ​ര്‍ ഗ​വ​ര്‍​ണ​ര്‍​ക്ക് വ​ഴ​ങ്ങേ​ണ്ടി​യി​രു​ന്നി​ല്ലെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​നെ മാ​റ്റി​യ ന​ട​പ​ടി ഒ​ഴി​വാ​ക്കേ​ണ്ടി​യി​രു​ന്നു എ​ന്നും സി​പി​ഐ മു​ഖ​പ​ത്ര​ത്തി​ൽ വി​ല​യി​രു​ത്ത​ൽ.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K